LiveTV

Live

Kerala

ലോക കേരള സഭയിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം 

സി.എ.എക്കെതിരായ മുദ്രാവാക്യം പ്രിന്റ് ചെയ്ത ഷർട്ട് ധരിച്ചാണ് ഒമാനിൽ നിന്ന് വന്ന പ്രതിനിധി ഹബീബ് തന്റെ പ്രതിഷേധം അറിയിച്ചത്.

ലോക കേരള സഭയിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് വേദിയായി ലോക കേരളസഭയും. സി.എ.എക്കെതിരായ മുദ്രാവാക്യം പ്രിന്റ് ചെയ്ത ഷർട്ട് ധരിച്ചാണ് ഒമാനിൽ നിന്ന് വന്ന പ്രതിനിധി ഹബീബ് തന്റെ പ്രതിഷേധം അറിയിച്ചത്.

ഹബീബ് റഹ്മാൻ ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്. ഒമാനിൽ ബിസിനസ് ചെയ്യുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമുടനീളം പ്രതിഷേധം നടന്നപ്പോൾ ഒമാനിൽ പ്രതിഷേധം നടത്താനുള്ള അനുമതി തേടിയെങ്കിലും സർക്കാർ നൽകിയില്ല. അതിനിടയിലാണ് ലോക കേരള സഭയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഹബീബ് മറ്റൊന്നും ആലോചിച്ചില്ല. പ്രതിനിധി സമ്മേളനത്തിന് വരുമ്പോൾ ധരിക്കുന്ന വസ്ത്രത്തിലൂടെ സി.എ.എക്കെതിരായ തന്റെ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചു.

ലോക കേരള സഭയിലെ ചർച്ചയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ വികാരങ്ങളും ഉയർന്ന് വരണമെന്ന് ഹബീബിന് ആഗ്രഹമുണ്ട്. ആദ്യ ലോക കേരള സഭയിലും ഹബീബ് അംഗമായിരുന്നു.