മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇന്ധന പൈപ്പ് ലൈൻ അടയ്ക്കുന്നു
ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളുടെ സമരവും തുടരുകയാണ്.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഇന്ധന പൈപ്പ് ലൈൻ അടക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഐ.ഒ.സി ഇന്ധന പൈപ്പ് ലൈനില്‍ മണല്ചാക്കുകളിട്ടു. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളുടെ സമരവും തുടരുകയാണ്.
മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലൂടെ പോകുന്ന 16 കിലോമീറ്റർ ഐ.ഒ.സി പൈപ്പ് ലൈൻ അടക്കുന്ന ജോലികൾ നടക്കുകയാണ്. അതിന്റെ ഭാഗമായി പൈപ് ലൈൻ കടന്നു പോകുന്നിടത്ത് മണൽചാക്ക് നിറക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. എട്ടാം തിയ്യതി ഓയിൽ ജെട്ടി മുതൽ ഇരുമ്പനം വരെ പൈപ്പ് ലൈനിൽ വെള്ളം നിറയ്ക്കും.
അതേസമയം തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളുടെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഇന്ന് വൈകീട്ട് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരും.