LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ക്രമം മാറിയേക്കും

മരട് ഫ്ലാറ്റിനു മുന്‍പിൽ പ്രദേശവാസികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ക്രമം മാറിയേക്കും

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ക്രമം മാറിയേക്കും. ജനവാസമില്ലാത്ത ഭാഗത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കുമെന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉറപ്പ് ലഭിച്ചതായി മരട് നഗരസഭാ ചെയര്‍പേഴ്സന്‍ അറിയിച്ചു. നാളെ ചേരുന്ന ടെക്നിക്കല്‍ കമ്മിറ്റിയുടെ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇന്ധന പൈപ്പ് ലൈൻ അടയ്ക്കുന്നു
Also Read

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇന്ധന പൈപ്പ് ലൈൻ അടയ്ക്കുന്നു

മരട് ഫ്ലാറ്റിനു മുന്‍പിൽ പ്രദേശവാസികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായതുകൊണ്ടാണ് സമരം പിന്‍വലിക്കുന്നതെന്ന് സമര സമിതി അറിയിച്ചു. വീടുകൾക്ക് നാശം സംഭവിച്ചാൽ ഇൻഷുറൻസിന് പുറമെ സർക്കാരും നഗരസഭയും ചുമതല വഹിക്കും എന്ന ഉറപ്പ് ലഭിച്ചതായും സമര സമിതി അറിയിച്ചു.