കോഴിക്കോട് റെയില്‍വെ സ്റ്റേഷന് നിലവില്‍ വന്നിട്ട് 131 വര്‍ഷം പിന്നിടുന്നു
1861ല്‍ നിലവില്‍ വന്ന തിരൂര്‍ ബേപ്പൂര്‍ റെയില്‍വെ പാതയുടെ ആസ്ഥാനമായ ചാലിയത്തെ റെയില്‍വെ സ്റ്റേഷന് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചായിരുന്നു കോഴിക്കോട് റെയില്‍വെ സ്റ്റേഷന് നിര്‍മ്മിച്ചത്.

കോഴിക്കോട് റെയില്‍വെ സ്റ്റേഷന് വന്നിട്ട് 131 വര്‍ഷം. 1888ലായിരുന്ന റെയില്‍വെ സ്റ്റേഷന്റെ ഉദ്ഘാടനം. പാലക്കാട് റെയില്‍വെ ഡിവിഷന് കീഴിലെ ഏക എ വണ്‍ റെയില്‍വെ സ്റ്റേഷനാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്.
1861ല്‍ നിലവില്‍ വന്ന തിരൂര്‍ ബേപ്പൂര്‍ റെയില്‍വെ പാതയുടെ ആസ്ഥാനമായ ചാലിയത്തെ റെയില്‍വെ സ്റ്റേഷന് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചായിരുന്നു കോഴിക്കോട് റെയില്‍വെ സ്റ്റേഷന് നിര്‍മ്മിച്ചത്. 1888 ജനുവരി രണ്ടിന് റെയില്‍വെ സ്റ്റേഷന് ഇന്നുള്ളിടത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മികച്ച റെയില്‍വെ സ്റ്റേഷനുകളിലൊന്നാണ് ഇന്ന് കോഴിക്കോട്. ദക്ഷിണേന്ത്യയിലെ എല്ലാ പ്ലാറ്റ് ഫോമുകളിലും ലിഫ്റ്റുള്ള ആദ്യ റെയില്‍വെ സ്റ്റേഷനാണ് കോഴിക്കോട്. എക്സകലേറ്റര്‍ സംവിധാനമുള്ള കേരളത്തിലെ ആദ്യ റെയില്‍വെ സ്റ്റേഷന്.
അങ്ങനെ 132ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നേട്ടങ്ങള്‍ ഏറെയുണ്ട് കോഴിക്കോടിന് പറയാന്‍. ഇനിയും വികസന പദ്ധതികളുമായി മുന്നോട്ട് കുതിക്കുകയാണ് റെയില്‍വെ സ്റ്റേഷന്. നാലാമത്തെ പ്ലാറ്റ് ഫോമിലും എസ്കലേറ്റര്‍ സംവിധാനം വരുന്നു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് രാജ്യാന്തര നിലവാരത്തിലേക്കുയര്ത്തിയതുമായി ബന്ധപ്പെട്ട പദ്ധതികള്‍ റെയില്‍വെ സാങ്കേതിക പരിശോധന വിഭാഗത്തിന്റെ പരിഗണനയിലാണ്.