LiveTV

Live

Kerala

സി.പി.എം എതിർപ്പ്; പൗരത്വ നിയമഭേദഗതിക്കെതിരെ വാഴക്കാട് പഞ്ചായത്തിന്റെ സംയുക്ത പ്രതിഷേധത്തില്‍ നിന്ന് ആയിശാ റെന്നയെ മാറ്റി 

എന്നാൽ അസഹിഷ്ണുതയുടെ പേരിൽ ആയിഷയെ മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായവും നാട്ടുകാർക്കുണ്ട്.

സി.പി.എം എതിർപ്പ്; പൗരത്വ നിയമഭേദഗതിക്കെതിരെ വാഴക്കാട് പഞ്ചായത്തിന്റെ സംയുക്ത പ്രതിഷേധത്തില്‍ നിന്ന്  ആയിശാ റെന്നയെ മാറ്റി 

പൗരത്വ നിയമഭേദഗതിക്കെതിരെ വാഴക്കാട് പഞ്ചായത്ത് നടത്തുന്ന സംയുക്ത പ്രതിഷേധത്തിലേക്ക് ക്ഷണിച്ച ആയിശാ റെന്നയെ സി.പി.എം എതിർപ്പ് മൂലം മാറ്റി. ആയിഷ റെന്ന പങ്കെടുക്കുന്നുവെങ്കിൽ സഹകരിക്കില്ലെന്ന് സി.പി.എം അംഗങ്ങൾ അറിയിച്ചതിനാലാണ് തീരുമാനമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംയുക്തമായി നടത്താനിരുന്ന പൗരത്വ പ്രതിഷേധ പരിപാടിയിൽ നിന്നാണ് ആയിശാ റെന്നയെ മാറ്റിയത്. സി.പി.ഐ.എമ്മും പഞ്ചായത്തിലെ ഏഴ് മെമ്പർമാരും ആയിശ റെന്ന ഉണ്ടെങ്കിൽ സഹകരിക്കില്ലന്ന് വ്യക്തമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

സർക്കാരിന്റെ ഇരട്ടത്താപ്പ് വിമർശിച്ചതിന്റെ പേരിൽ ജാമിയ മില്ലിയ്യ സമരം വഴി ശ്രദ്ധേയയായ ആയിഷക്കെതിരെ സി.പി.എം വൻ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അസഹിഷ്ണുതയുടെ പേരിൽ ആയിഷയെ മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായവും നാട്ടുകാർക്കുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് സമരം ചെയ്യണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്യുമ്പോഴാണ് മറുവശത്ത് ഇത്തരം നടപടികളും സജീവമാകുന്നത്.