LiveTV

Live

Kerala

കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് സി.പി.ഐ പണം പിരിച്ചെന്ന് പരാതി

ഇരുപത്തിയഞ്ചോളം കിടപ്പുരോഗികളുടെ ക്ഷേമപെൻഷൻ തുകയിൽ നിന്ന് 100 രൂപ വീതമാണ് സി.പി.ഐ പാർട്ടി ഫണ്ടിലേക്ക് പിരിച്ചത്. അഞ്ചൽ പഞ്ചായത്ത് പത്താം വാർഡിലാണ് സംഭവം.

കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് സി.പി.ഐ പണം പിരിച്ചെന്ന് പരാതി

കൊല്ലം അഞ്ചലില്‍ കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് സി.പി.ഐ പ്രവര്‍ത്തന ഫണ്ടിലേക്ക് പണം പിരിച്ചതായി പരാതി. അഞ്ചല്‍ പഞ്ചായത്തിലെ പത്താംവാര്‍ഡിലാണ് ഇരുപത്തിയഞ്ചോളം പേരുടെ പെന്‍ഷനില്‍ നിന്ന് 100 രൂപ വീതം പിരിച്ചത്.

“കഴിഞ്ഞ മാസം വരെ ക്ഷേമ പെന്‍ഷന്‍ വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. ഈ മാസം അംഗന്‍വാടിയില്‍ പോയി വാങ്ങാന്‍ പറഞ്ഞു. 100 രൂപയുടെ കുറവുണ്ടായപ്പോള്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ചതാണെന്ന് പറഞ്ഞു”- പരാതിക്കാരിയായ മല്ലിക പറഞ്ഞു.

വാര്‍ഡ് മെമ്പറായ സി.പി.ഐ നേതാവ് വര്‍ഗീസിനെതിരെയാണ് ആരോപണം. സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ ഉച്ചയോടെ പെന്‍ഷന്‍ വിതരണം നിര്‍ത്തിവെച്ചു. ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ അംഗനവാടിയില്‍ വെച്ച് വിതരണം നടത്തിയതിനെതിരെയും പ്രതിഷേധമുണ്ട്. ആരോപണം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാനാണ് സി.പി.ഐ ജില്ലാനേതൃത്വത്തിന്റെ തീരുമാനം.