LiveTV

Live

Kerala

പ്രതിപക്ഷത്തിനെതിരെ രാഹുലിന്റെ കത്ത് ആയുധമാക്കി സര്‍ക്കാര്‍; രാഹുലിന്റെ മാന്യതയെ പിണറായി ചൂഷണം ചെയ്യരുതെന്ന് ചെന്നിത്തല

ബഹിഷ്ക്കരിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് രാഹുല്‍ അയച്ച കത്താണ് മുഖ്യമന്ത്രി പുറത്തുവിട്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

പ്രതിപക്ഷത്തിനെതിരെ രാഹുലിന്റെ കത്ത് ആയുധമാക്കി സര്‍ക്കാര്‍; രാഹുലിന്റെ മാന്യതയെ പിണറായി ചൂഷണം ചെയ്യരുതെന്ന് ചെന്നിത്തല

ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ ആശംസാ കത്ത് ആയുധമാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക് രാഹുല്‍ അയച്ച കത്ത് പിണറായി വിജയന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ബഹിഷ്ക്കരിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് രാഹുല്‍ അയച്ച കത്താണ് മുഖ്യമന്ത്രി പുറത്തുവിട്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്
Also Read

പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്

ആന്തൂരിൽ വ്യവസായി സാജൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ലോക കേരളസഭയിൽ നിന്ന് യു.ഡി.എഫ് പ്രതിനിധികൾ രാജിവെച്ചത്. പ്രതിപക്ഷ നേതാവ് ലോക കേരളസഭയുടെ ഉപാധ്യക്ഷ പദവി രാജി വെക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള ധൂർത്ത് ആണെന്ന് ആരോപിച്ച് യു.ഡി.എഫ് ബഹിഷ്കരിച്ചതിന് പിന്നാലെയാണ് സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി അയച്ച കത്ത് മുഖ്യമന്ത്രി പുറത്ത് വിട്ടത്. പ്രവാസികള്‍ക്കുള്ള ഏറ്റവും വലിയ വേദിയാണ് ലോകകേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറയുന്നു.

മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. ലോക കേരള സഭയെ അഭിനന്ദിച്ച രാഹുൽ ഗാന്ധിക്ക് ഉദ്ഘാടന വേദിയിൽ സ്പീക്കറും നന്ദി അറിയിച്ചു.