LiveTV

Live

Kerala

‘അലാ... എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു, അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു’ പിണറായിക്കെതിരെ അലന്‍റെ അമ്മ സബിത ശേഖര്‍

നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂ. നിന്റെ ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല

‘അലാ... എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു, അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു’ പിണറായിക്കെതിരെ അലന്‍റെ അമ്മ സബിത ശേഖര്‍

കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന്‍റെ അമ്മ പിണറായിയുടെ ഗവണ്‍മെന്‍റിനെതിരെ തുറന്നടിക്കുന്നു. എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു എന്നാണ് അലന്‍റെ അമ്മ എഴുതിയത്. തന്‍റെ ഫേസ്ബുക് പോസ്റ്റിലാണ് അമ്മ സജിത ശേഖര്‍ പിണറായി സര്‍ക്കാറിനെതിരെ എഴുതിയത്.

നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂ. നിന്റെ ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല. ഒരിക്കലും അവർക്ക് നമ്മളെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും സബിത ശേഖര്‍ എഴുതുന്നു. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണെന്നും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി ഇന്ന് അവര്‍ക്ക് മേല്‍ ചുമത്തിയ യു.എ.പി.എയെ ന്യായീകരിച്ച് സംസാരിച്ചിരുന്നു. യു.എ.പി.എ ചുമത്തിയത് അപരാധമായി കാണുന്നില്ലെന്നും, അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അലനും താഹയും ഒരു തെറ്റും ചെയ്യാത്തവരാണ് എന്ന ധാരണ വേണ്ടെ. എവിടെയോ ചായ കുടിക്കാന്‍ പോയിടത്ത് നിന്നല്ല അലനെയും ത്വാഹയേയും പിടികൂടിയതെന്നും മുഖ്യമന്ത്രി നേരത്തെ സംസാരിച്ചിരുന്നു.

‘അലാ... എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു, അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു’ പിണറായിക്കെതിരെ അലന്‍റെ അമ്മ സബിത ശേഖര്‍

സബിത ശേഖറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

അലാ ...

നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷ ത്തിന് കുറവ് വരുത്തരുത് എന്ന് അവർക്ക് നിർബന്ധമായിരുന്നു. മോനെ ... അമ്മ ചിലപ്പോഴൊക്കെ തളർന്നു പോവുന്നുണ്ട്... പക്ഷെ നീ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഞാൻ ശരിക്കും ആസ്വദിക്കുന്നു - നമ്മൾ എവിടേക്കൊക്കെ യാത്ര പോവണം ... പുതിയ റെസിപ്പികൾ പരീക്ഷിക്കണം..

ചില സന്ദർഭങ്ങളിൽ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന് ... ഓരോ കാര്യങ്ങൾക്കും നിന്നെ ആശ്രയിക്കുന്ന ഞാൻ എല്ലാം ഒറ്റക്ക് ചെയ്യുന്നു. നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂ ...നിന്റെ ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല ... ഒരിക്കലും അവർക്ക് നമ്മളെ തോൽപ്പിക്കാൻ സാധിക്കില്ല ... നീ ഇപ്പോൾ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നിന്റെ ചിന്തയെ മൂർച്ച കൂട്ടും. കൂടുതൽ വ്യക്തതയോടെ ജീവിക്കാൻ നിനക്കും സാധിക്കും അലാ ... എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈ ഗോകൾ നിരപരാധികളെ തടവിലാക്കുന്നു.. ചരിത്രം പരിശോധിച്ചാൽ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്... അതുകൊണ്ട് അലാ ... നമ്മൾ കാത്തിരിക്കുക ക്ഷമയോടെ... നമ്മുടെ സമയം വരും..

പ്രതീക്ഷയോടെ നിന്റെ അർബൻ സെക്കുലർ അമ്മ

സബിത ശേഖർ