LiveTV

Live

Kerala

പള്ളികളില്‍ മൃതദേഹം സംസ്ക്കരിക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നു

കുടുംബ കല്ലറ ഏത് പള്ളിയിലാണോ ആ പള്ളിയില്‍ മൃതദേഹം സംസ്കരിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്

പള്ളികളില്‍ മൃതദേഹം സംസ്ക്കരിക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നു

പള്ളികളില്‍ മൃതദേഹം സംസ്ക്കരിക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുന്നു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ ആ പള്ളിയില്‍ മൃതദേഹം സംസ്കരിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. സുപ്രീംകോടതി വിധിക്കുള്ളില്‍ നിന്നാണ് നിയമ നിര്‍മ്മാണമെങ്കില്‍ അതിനെ അംഗീകരിക്കുമെന്ന് ഓര്‍ത്ത‍ഡോക്സ് സഭ വ്യക്തമാക്കി. സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി വന്നതോടെയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിലെ തര്‍ക്കം ആരംഭിച്ചത്.

വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിച്ച പള്ളികളില്‍ യാക്കോബായ സഭാവിശ്വാസികളെ അടക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ തര്‍ക്കം രൂക്ഷമായി. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ഇടപെടുകയും,യാക്കേബായ സഭ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് മാന്യമായ ശവസംസ്കാരിത്തിനുള്ള അവസരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചത്.

മരിച്ചയാളുടെ കുടുംബക്കല്ലറ ഏത് പള്ളിയിലാണോ ആ പള്ളിയില്‍ മൃതദേഹം സംസ്കരിക്കാന്‍ കഴിയുന്ന തരത്തിലാണ് നിയമനിര്‍മ്മാണം. പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും പുറത്ത് വച്ച് നടത്താം. കോടതി വിധിക്ക് ഉള്ളില്‍ നിന്നാണ് നിയമനിര്‍മ്മാണമെങ്കില്‍ അതിനെ അംഗീകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുന്നതോടെ നിയമമായി മാറും. ഇതോടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.