LiveTV

Live

Kerala

‘സ്വയം രാജിവെച്ച് പോകാന്‍ ഗവര്‍ണര്‍ തയ്യാറാകണം’

‘കേരളത്തിലെ ജനങ്ങളെ മനസിലാക്കാത്ത ഗവര്‍ണ്ണര്‍ രാജിവെച്ച് പുറത്ത് പോകണം’

‘സ്വയം രാജിവെച്ച് പോകാന്‍ ഗവര്‍ണര്‍ തയ്യാറാകണം’

ഗവർണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് കെ മുരളീധരന്‍ എം.പി. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ഗവർണർ സ്വയം രാജിവെച്ച് പോകണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

ഗവര്‍ണറെ രൂക്ഷമായാണ് കെ മുരളീധരന്‍ വിമര്‍ശിച്ചത്. കേരളത്തിലെ ജനങ്ങളെ മനസിലാക്കാത്ത ഗവര്‍ണ്ണര്‍ രാജിവെച്ച് പുറത്ത് പോകണം. ജമാഅത്തെ ഇസ്‍ലാമിയും വെൽഫയെർ പാർട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ബി.ജെ.പിക്കുള്ളില്‍ തന്നെ തര്‍ക്കങ്ങള്‍ ഉണ്ടെന്നും നിയമസഭയില്‍ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത് ഇതിന്റെ തെളിവാണെന്നും മുരളീധരന്‍ പറഞ്ഞു.