പൗരത്വ നിയമം: മുസ്ലിം സംഘടനാ നേതാക്കളുടെ അപൂര്‍വ സംഗമ വേദിയായി കൊച്ചിയിലെ സമരപ്രഖ്യാപനം
വ്യത്യസ്ത ആശയധാരയിലുള്ള മുസ്ലിം സംഘടനകളുടെ പ്രമുഖ നേതാക്കള്‍ ഒരേ വേദിയില്‍ ഒരുമിച്ചിരിക്കുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യമാണ്

പൌരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന സമരപ്രഖ്യാപനം കേരളത്തിലെ മുസ്ലിം സംഘടനാ നേതാക്കളുടെ അപൂര്‍വ സംഗമ വേദിയായി മാറി. വ്യത്യസ്ത ആശയധാരയിലുള്ള മുസ്ലിം സംഘടനകളുടെ പ്രമുഖ നേതാക്കള്‍ ഒരേ വേദിയില്‍ ഒരുമിച്ചിരിക്കുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യമാണ്.
കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളുടെ നേതാക്കളും പരിപാടിയിലെത്തി. സമസ്ത, എ.പി വിഭാഗം, ജമാഅത്തെ ഇസ്ലാമി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ, വിവിധ മുജാഹിദ് സംഘടനള്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ എന്നിവയുടെ പ്രമുഖ നേതാക്കളെല്ലാം സമ്മേളനത്തില്‍ പങ്കെടുത്തു. സമുദായം ഐക്യത്തോടെ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.
കേരളം സ്വപ്നം കണ്ട ഒത്തുകൂടലാണിതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഇപ്പോള്‍ രൂപപ്പെട്ട ഐക്യത്തിന്റെ ബലത്തില്‍ പൌരത്വ നിയമത്തിനെതിരെ പോരാട്ടം തുടരണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബുല്‍ ബുഷ്റ മൗലവി, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ.നജീബ് മൌലവി, കേരള നദ്വത്തുല് മുജാഹിദീന്‍ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, കെ.എന്‍.എ മര്‍കസുദ്ദഅ്വ വിഭാഗം നേതാവ് സി.പി ഉമര്‍സുല്ലമി. വിസ്ഡം വിഭാഗം ജനറല്‍ സെക്രട്ടറി ടികെ അഷ്റഫ് എന്നിവരും സംസാരിച്ചു.