LiveTV

Live

Kerala

പൗരത്വ ഭേദ​ഗതിക്കെതിരെ  കൊച്ചിയില്‍ മുസ്‍ലിം സംഘടനകളുടെ സമര പ്രഖ്യാപനം

കേരളത്തിലെ വിവിധ മുസ്‍ലിം മത സംഘടനകള്‍ യോജിച്ചാണ് പൗരത്വ ഭേദഗതിക്കെതിരായ സമര പ്രഖ്യാപനം സംഘടിപ്പിച്ചത്

പൗരത്വ ഭേദ​ഗതിക്കെതിരെ  കൊച്ചിയില്‍ മുസ്‍ലിം സംഘടനകളുടെ സമര പ്രഖ്യാപനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കടലായി കൊച്ചിയിൽ മുസ്‍ലിം സംഘടനകളുടെ മഹാറാലി. മുസ്‍ലിം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സമര പ്രഖ്യാപന സമ്മേളനത്തിൽ ജനപ്രതിനിധികളും പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്ട്രേഷനും എതിരേയും കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധ റാലിക്കാണ് കൊച്ചി നഗരം സാക്ഷ്യം വഹിച്ചത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച റാലിയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കാളികളായി.

കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന സമര പ്രഖ്യാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി.

പൗരത്വ ഭേദ​ഗതിക്കെതിരെ  കൊച്ചിയില്‍ മുസ്‍ലിം സംഘടനകളുടെ സമര പ്രഖ്യാപനം

വിവിധ മുസ്‍ലിം സംഘടന നേതാക്കൾക്ക് പുറമേ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ വിവിധ മുസ്‍ലിം മത സംഘടനകള്‍ യോജിച്ചാണ് പൗരത്വ ഭേദഗതിക്കെതിരായ സമര പ്രഖ്യാപനവുമായി രംഗത്തെത്തിയത്.