LiveTV

Live

Kerala

ഹര്‍ത്താലിനിടെ അറസ്റ്റ്; വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

അറസ്റ്റ് ചെയ്ത് 15 ദിവസത്തിനു ശേഷം മഞ്ചേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്

ഹര്‍ത്താലിനിടെ അറസ്റ്റ്; വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമര സമിതിയുടെ ഹർത്താലിനിടെ പോലീസ് അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് ജാമ്യം. പെരുമ്പടപ് പൊലീസ് അറസ്റ്റ് ചെയ്ത ആറ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്.

അറസ്റ്റ് ചെയ്ത് 15 ദിവസത്തിനു ശേഷം മഞ്ചേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. സമരത്തെ പിന്തുണക്കുന്ന സര്‍ക്കാര്‍ തന്നെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. നഈം സി.കെ.എം, ഫസ്ബര്‍ ആലൂര്‍, സാലിഹ് പഴഞ്ഞി, ഹാഷിര്‍ നാസര്‍, ഷിഹാസ് റഹ്മാന്‍, മുഹമ്മദ് സാലിഹ് എന്നിവരെയാണ് ഹര്‍ത്താല്‍ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.