LiveTV

Live

Kerala

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്‍മുറക്കാര്‍ ദേശസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്പില്‍

ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സിഖുകാരുമൊക്കെ അടങ്ങുന്ന ഭാരതീയരുടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്‍മുറക്കാര്‍ ദേശസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്പില്‍

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്‍മുറക്കാര്‍ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സിഖുകാരുമൊക്കെ അടങ്ങുന്ന ഭാരതീയരുടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. ഇതിനെ തകര്‍ക്കാനും ഇതിന്റെ മൂല്യങ്ങളെ വേരോടെ പിഴുതെറിയാനും നടത്തുന്ന ശ്രമങ്ങളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ഫാസിസം എന്നാണ്. അതിനെ എന്തു വില കൊടുത്തും ചെറുക്കാന്‍ നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ കേരളം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഭരണഘടന തന്നെ വര്‍ഗീയ ചാര്‍ത്തുന്ന ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്ക് ഈ രാജ്യം എങ്ങിനെ ചെന്നെത്തി. രാജ്യസ്നേഹികളും കപട രാജ്യസ്നേഹികളും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്.പ്രതിഷേധത്തെ രാജ്യദ്രോഹക്കുറ്റമായി കാണുന്നത് ഫാസിസത്തിന്റെ മറ്റൊരു അടയാളമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.