LiveTV

Live

Kerala

പ്രളയ ദുരിതബാധിത നിലമ്പൂരിലെ ചെറുകിട കച്ചവടക്കാർക്ക് ഒരു കോടിയുടെ പുനരധിവാസ പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ

പ്രളയ ദുരിതബാധിത നിലമ്പൂരിലെ ചെറുകിട കച്ചവടക്കാർക്ക് ഒരു കോടിയുടെ പുനരധിവാസ പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ

പ്രളയ ദുരിതബാധിത നിലമ്പൂരിലെ ചെറുകിട കച്ചവടക്കാർക്ക് പുനരധിവാസ പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ. ഒരു കോടിയോളം രൂപയുടെ സഹായധന വിതരണമാണ് തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികൾക്ക് നൽകുന്നത്. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പദ്ധതി വ്യാപാരികൾക്ക് സമർപ്പിച്ചു.

2019 ഓഗസ്റ്റിലെ പ്രളയം ഏറെ ബാധിച്ച നിലമ്പൂരിലെ കച്ചവടക്കാർക്ക് പുനരധിവാസം സാധ്യമാക്കുന്നതാണ് പീപ്പിൾസ് ഫൗണ്ടേഷൻ പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട 245 ചെറുകിട വ്യാപാരികൾക്ക് ഒരു കോടിയോളം രൂപയുടെ സഹായധനമാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു. പ്രളയകാലത്തെ കേരളത്തിലെ ഒരുമ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

നിലമ്പൂർ മമ്പാട് എടവണ്ണ ചുങ്കത്തറ പോത്തുകല്ല് എന്നീ പ്രദേശങ്ങളിലെ കച്ചവടക്കാർക്കാണ് പദ്ധതിയിലൂടെ സഹായം നൽകുന്നത്. ജനുവരി പതിനഞ്ചോടെ പദ്ധതി പൂർത്തിയാക്കും. നിലമ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് പുറമേ പി.വി അബ്ദുൽ വഹാബ് എം.പി, പി.വി അൻവർ എം.എൽ.എ തുടങ്ങിയവരും വിവിധ വ്യാപാരി സംഘടനാ ഭാരവാഹികളും പങ്കെടുത്തു.