പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്
വിചാരണ കോടതിയിലാണ് വിടുതല്‍ ഹരജി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് ഹരജി നല്കി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് വിടുതല്‍ ഹർജി സമർപ്പിച്ചത്. ഹരജിയിൽ ശനിയാഴ്ച വിധി പറയും.
കൊച്ചിയില്‍ നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭ വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. ദിലീപ് കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകനാണ് ദിലീപിനു വേണ്ടി വിടുതൽ ഹരജി സമര്‍പ്പിച്ചത്.
സുപ്രിംകോടതി അനുമതി പ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതിക വിദഗ്ധന്റെ സാന്നിധ്യത്തില്‍ അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് വിടുതല്‍ ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ഹരജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹരജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതിയില്‍ വാദം നടക്കുന്നത്.