LiveTV

Live

Kerala

മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ്

ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹറാവുവാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയത്. പ്രമേയം പാര്‍ലമെന്‍റിന്‍റെ അവകാശത്തെയും പരമാധികാരത്തെയും ഹനിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന്‍റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹറാവുവാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയത്. പ്രമേയം പാര്‍ലമെന്‍റിന്‍റെ അവകാശത്തെയും പരമാധികാരത്തെയും ഹനിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിനെതിരെ ദേശീയ തലത്തില്‍ നിലപാട് കടുപ്പിക്കുകയാണ് ബി.ജെ.പി. ഇതിന് തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹറാവു നല്‍കിയ അവകാശലംഘന നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണം, മറ്റ് നിയമസഭകള്‍ ഇതേ പാത പിന്തുടരുന്നത് തടയാന്‍ നടപടി വേണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി
Also Read

ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി

ലോക്സഭയും രാജ്യസഭയും ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലിനെതിരെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. ഇത് പാര്‍ലമെന്‍റിന്‍റെ അവകാശത്തെയും പരമാധികാരത്തെയും ഹനിക്കലാണ്. പാര്‍ലമെന്‍റിന്‍റെ അധികാരത്തിലേക്ക് നിയമസഭ കൈകടത്തുന്നത് അംഗീകരിക്കാനാകില്ല. പ്രമേയം ഭരണപരമായ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

രാജ്യസഭ അവകാശ സമിതി അംഗം എന്ന നിലയിലാണ് ജി.വി.എല്‍ നരസിംഹറാവു നോട്ടീസ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച സമിതി യോഗം ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടുണ്ട്.

ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് ചെന്നിത്തല
Also Read

ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് ചെന്നിത്തല

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസസ് നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഭരണ, പ്രതിപക്ഷം നിയമത്തെ എതിർക്കുന്നതെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തു.