LiveTV

Live

Kerala

പള്ളിമണിക്ക് പകരം ബാങ്കൊലി; മതസൗഹാർദം ഊട്ടിയുറപ്പിച്ച് പോരാട്ടവേദികള്‍

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ പള്ളിമണികൾ നിശ്ചലമായി, പകരം മൈക്കിലൂടെ ഉയർന്നത് ബാങ്കൊലികൾ.

പള്ളിമണിക്ക് പകരം  ബാങ്കൊലി; മതസൗഹാർദം ഊട്ടിയുറപ്പിച്ച് പോരാട്ടവേദികള്‍

പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങള്‍ മതസൌഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനുള്ള വേദികൂടിയാകുന്നു. ഇന്നലെ മൂവാറ്റുപുഴയില്‍ നിന്ന് കോടമംഗലത്തേക്ക് നടന്ന സെക്യുലര്‍ മാര്‍ച്ചിനിടെ ഇസ‍്‍ലാം മത വിശ്വാസികള്‍ മഗ്‍രിബ് നമസ്കരിച്ചത് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലായിരുന്നു.

വൈകിട്ട് സമയം 6.17 ആയതോടെ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ പള്ളിമണികൾ നിശ്ചലമായി. പകരം മൈക്കിലൂടെ ഉയർന്നത് ബാങ്കൊലികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുവാറ്റുപുഴയിൽ നിന്നും കോതമംഗലം വരെ നടത്തിയ സെക്കുലർ യൂത്ത് മാർച്ചിൽ പങ്കെടുക്കാനെത്തിയ വിശ്വസികൾക്കുള്ള നമസ്ക്കാരത്തിനാണ് കോതമംഗലം പള്ളി വേദിയായത്. മുനവറലി ശിഹാബ് തങ്ങളാണ് നമസ്ക്കാരത്തിന് നേതൃത്വം നൽകിയത്.

കഴിഞ്ഞ 25 ദിവസമായി മാർത്തോമ പള്ളിയങ്കണത്തിൽ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സമര പരമ്പരക്കുള്ള പിന്തുണ കൂടിയായി മാറി ഈ മഗ്‍രിബ് നമസ്ക്കാരം. ഇതെസമയം തന്നെ പള്ളി വികാരിയുടെ നേത്യത്വത്തിൽ സന്ധ്യാപ്രാർത്ഥനയും നടന്നു.