LiveTV

Live

Kerala

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റിന് മര്‍ദ്ദനം; പത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി അബ്ദുല്ലയെ മർദിച്ച സംഭവത്തില്‍ 10 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് വധ ശ്രമത്തിന് കേസെടുത്തിരിക്കുന്നത്.

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റിന് മര്‍ദ്ദനം; പത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി അബ്ദുല്ലയെ മർദിച്ച സംഭവത്തില്‍ 10 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പഞ്ചായത്തിന്‍റെ സ്റ്റോപ് മെമ്മോ നിലനില്‍ക്കേ ലീഗ് ഓഫീസിനോട് ചേര്‍ന്ന നിര്‍മാണ പ്രവര്‍ത്തനം തടയുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്‍റിന് മര്‍ദനമേറ്റത്. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി അബ്ദുല്ലയെ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെസ്റ്റ് കൊടിയത്തൂര്‍ അങ്ങാടിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ സ്റ്റോപ് മെമ്മോ നിലനില്‍ക്കേ മുസ്ലീം ലീഗ് ഓഫീസിനോട് ചേര്‍ന്ന നിര്‍മാണ പ്രവര്‍ത്തനത്തിന് രാത്രി നീക്കം നടക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ക്ക് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി അബ്ദുല്ല നിര്‍മാണം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പരിക്കേറ്റ സി.ടി.സി അബ്ദുല്ല ചികിത്സയിലാണ്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ലീഗ് ആരോപിച്ചിരുന്നു.