LiveTV

Live

Kerala

അവതാരകയും ഗായികയുമായ ജാഗി ജോണ്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്തെ വസതിയിലാണ് മൃതശരീരം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും

 അവതാരകയും ഗായികയുമായ ജാഗി ജോണ്‍ മരിച്ച നിലയില്‍

അവതാരകയും ഗായികയുമായ ജാഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ വസതിയിലാണ് മൃതശരീരം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും

വൈകിട്ട് നാല് മണിയോടെ കുറവന്‍കോണത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് മുഖേന ഡോകടറാണ് വിവരം പൊലീസിന് കൈമാറിയത്. അടുക്കളയില്‍ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മൃതശരീരം. പച്ചക്കറി അവശിഷ്ടങ്ങളും സമീപത്ത് ഉണ്ടായിരുന്നു. വര്‍ഷങ്ങളായി അമ്മയ്ക്കൊപ്പമാണ് ജാഗി ജോണിന്‍റെ താമസം. ഭര്‍ത്താവ് കൊച്ചിയിലാണ്. ഗായികയായും അവതാരകയായും പ്രശസ്തയായ ജാഗി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു വാണിജ്യ സ്ഥാപനവും ആരംഭിച്ചിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. അസ്വാഭാവിക മരണത്തിന് പേരൂര്‍ക്കട പൊലീസ് കേസെടുത്തു.