Top

പൗരത്വ നിയമ ഭേദഗതി; കൊച്ചിയില്‍‌ സിനിമാ പ്രവര്‍ത്തകരും തെരുവിലിറങ്ങി 

പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധ റാലികള്‍ തുടങ്ങി.

MediaOne Logo

Web Desk

  • Updated:

    2019-12-23 13:15:41.0

Published:

23 Dec 2019 1:15 PM GMT

പൗരത്വ  നിയമ ഭേദഗതി; കൊച്ചിയില്‍‌ സിനിമാ പ്രവര്‍ത്തകരും തെരുവിലിറങ്ങി 
X

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍‌ സിനിമാ പ്രവര്‍ത്തകരും തെരുവിലിറങ്ങി. സംവിധായകര്‍‌, തിരക്കഥാകൃത്തുക്കള്‍, നടീ നടന്മാര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും സാമൂഹികപ്രവര്‍ത്തകരും പ്രതിഷേധത്തിനായി അണിനിരന്നു.

സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണിന്റെ ആഭിമുഖ്യത്തില്‍ ആണ് ലോങ് മാര്‍ച്ച് ആരംഭിച്ചത്. സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് ആബു, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തു.

രാത്രി ഫോര്‍ട്ട് കൊച്ചി വാസ്കോ സ്ക്വയറില്‍ മാര്‍ച്ച് സമാപിക്കും. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ഷഹബാസ് അമന്റെ നേതൃത്വത്തില്‍ സംഗീതപരിപാടിയും അരങ്ങേറും.

TAGS :

Next Story