LiveTV

Live

Kerala

സിപിഎമ്മുമായി സഹകരിച്ച് സമരം വേണ്ടെന്ന നിലപാടിലുറച്ച് മുല്ലപ്പള്ളി, മുന്നണി രാഷ്ട്രീയത്തിൽ കോൺഗ്രസിന് മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് ചെന്നിത്തല 

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി സഹകരിച്ച് സമരം വേണ്ടെന്ന നിലപാടിലുറച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി. മുഖ്യമന്ത്രിയുടേത് മൃദുഹിന്ദുത്വ നിലപാടാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

സിപിഎമ്മുമായി സഹകരിച്ച് സമരം വേണ്ടെന്ന നിലപാടിലുറച്ച് മുല്ലപ്പള്ളി, മുന്നണി രാഷ്ട്രീയത്തിൽ കോൺഗ്രസിന് മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് ചെന്നിത്തല 

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മുമായി സഹകരിച്ച് സമരം വേണ്ടെന്ന നിലപാടിലുറച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ‌‌‌‌‌മുഖ്യമന്ത്രിയുടേത് മൃദുഹിന്ദുത്വ നിലപാടാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മോദിയുടെ നയം മുഖ്യമന്ത്രി ഡി.ജി.പിയിലൂടെ കേരളത്തിൽ നടപ്പിലാക്കുന്നുവെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. മുന്നണി രാഷ്ട്രീയത്തിൽ കോൺഗ്രസിന് മാത്രം തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മുമായി സഹകരിച്ചുകൊണ്ടുള്ള സമരത്തെച്ചൊല്ലി കോൺഗ്രസിലെ ഭിന്നത രൂക്ഷമാവുന്നു. സമരത്തിനെതിരെ ആദ്യം പ്രതികരിച്ച കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്ത് വന്നു. പൊലീസ് നയവും കൊലപാതക രാഷ്ട്രീയവും തിരുത്താതെ യോജിപ്പിന് സാധ്യതയില്ലെന്ന് വി.എം സുധീരന്‍ പറഞ്ഞു

സംയുക്ത സമരത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കെ.മുരളീധരൻറെ വിമർശനം. സംയുക്ത സമരത്തിൽ മുസ്‌ലിം ലീഗിനുള്ള പങ്ക് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വിമർശനങ്ങൾക്കുളള ചെന്നിത്തലയുടെ മറുപടി.