LiveTV

Live

Kerala

പൗരത്വ നിയമത്തിനെതിരായ  പ്രക്ഷോഭത്തിന് ശരത് പവാര്‍ നേതൃത്വം നല്‍കണം: ശശി തരൂര്‍ 

കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെ കൂടി ഒരു പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ഇത് ഉപകരിക്കുമെന്നും ശശി തരൂര്‍

പൗരത്വ നിയമത്തിനെതിരായ  പ്രക്ഷോഭത്തിന് ശരത് പവാര്‍ നേതൃത്വം നല്‍കണം: ശശി തരൂര്‍ 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ നേതൃത്വം നല്‍കണമെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെ കൂടി ഒരു പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ഇത് ഉപകരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. മീഡിയവണ്‍ വ്യൂപോയിന്റിലാണ് ശശി തരൂരിന്റെ പ്രതികരണം.

‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ട്. അതു മാത്രമല്ല ചില സംസ്ഥാന പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തു കൊണ്ടാണ് വളര്‍ന്നത്. അതുകൊണ്ട് ഞങ്ങള്‍ നേതൃത്വം എടുക്കാന്‍ പോയാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഒരു ചെറിയ പാര്‍ട്ടി ഇതിന്റെ നേതൃത്വം എടുത്താല്‍, പ്രത്യേകിച്ചും മുതിര്‍ന്ന നേതാവുള്ള ഒരു പാര്‍ട്ടി നേതൃത്വം എടുത്താല്‍ മറ്റുള്ളവര്‍ കേള്‍ക്കാന്‍ തയ്യാറായിരിക്കും. എന്റെ അഭിപ്രായത്തില്‍ ശരത് പവാറായിരിക്കും നല്ലത്. ഇദ്ദേഹം വളരെ പ്രായം ചെന്ന മുതിര്‍ന്ന നേതാവാണ്. എന്‍.സി.പി പാര്‍ട്ടി ഇവര്‍ക്കാര്‍ക്കും വലിയ രാഷ്ട്രീയ ഭീഷണിയുമല്ല. അങ്ങനെ ഒരു പാര്‍ട്ടി മുന്‍കൈയ്യെടുത്താല്‍ ഫലം ഉണ്ടാകും'- ശശി തരൂര്‍ പറഞ്ഞു.