LiveTV

Live

Kerala

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്‌

പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്‌

ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്ന് വന്ന പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് നവംബറില്‍ ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ സ്റ്റേ ചെയ്തു.

2021ലെ സെന്‍സസ് നടപ്പുക്കുന്നതിന് വേണ്ടി ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ നവംബറില്‍ ആരംഭിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അടിസ്ഥാനമാക്കുമെന്ന് വിവരങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കയിത്.ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ പട്ടികയിലേക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്ക പരിഗണിച്ച് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കിയത്.

ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കാണെങ്കിലും നിലവില്‍ അതിനോട് സഹകരിക്കാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.