LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലത്തീന്‍ രൂപത

മതേതര രാജ്യത്ത് ആരോടും വിഭാഗീയത കാണിക്കരുതെന്ന് രൂപതാ അധ്യക്ഷന്‍ ഡോ. സൂസൈപാക്യം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലത്തീന്‍ രൂപത

പൗരത്വ നിയമഭേദഗതി അംഗീകരിക്കില്ലെന്ന് ലത്തീന്‍ രൂപത. ഭരണഘടനാ വിരുദ്ധമായ നിയമം ശരിയല്ല. മതേതര രാജ്യത്ത് ആരോടും വിഭാഗീയത കാണിക്കരുതെന്നും രൂപതാ അധ്യക്ഷന്‍ ഡോ. സൂസൈപാക്യം പറഞ്ഞു. ഭൂരിപക്ഷമുണ്ട് എന്നതിന്‍റെ പേരില്‍‌ എന്ത് തോന്നിവാസവും കാണിക്കാം എന്ന ധ്വനിയാണ് നിയമത്തിലുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം ആരോപിച്ചു. മതത്തിന്‍റെ പേരില്‍ രജ്യത്തെ ജനങ്ങളെ വിവേചനത്തോടെ കാണുന്നത് ശരിയല്ല. എല്ലാവരേയും ഒന്നായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിനകം മറുപടി നൽകണം. നിയമത്തിനു തൽക്കാലം സ്റ്റേ ഇല്ല. എന്നാൽ സ്റ്റേ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലും കേന്ദ്രസര്‍ക്കാറിന് നോട്ടീസ് ഉണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ പറഞ്ഞു.