LiveTV

Live

Kerala

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഹര്‍ത്താല്‍: 367 പേര്‍ അറസ്റ്റില്‍

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. 

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഹര്‍ത്താല്‍: 367 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ഇന്നലെ നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് 367 പേരെ അറസ്റ്റ് ചെയ്തായി പൊലീസ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്ക് രണ്ടര കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ എറണാകുളത്ത് 80 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ 51 പേരും ഇടുക്കിയില്‍ 49 പേരും അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരത്ത് 39 പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. വയനാട് 22 പേരും പാലക്കാട് 21 പേരും മലപ്പുറത്ത് 15 പേരും അറസ്റ്റിലാണ്. കാസര്‍കോട് 18 പേരെയും മലപ്പുറത്ത് 15 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് 12ഉം കണ്ണൂരില്‍ 13ഉം അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. ഇന്നലത്തെ ഹര്‍ത്താലില്‍ 18 കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായി. 820 സര്‍വീസുകള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും പരിക്കേറ്റു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നും സംസ്ഥാന വ്യാപകമായി വിവിധ സംഘടനകള്‍ പ്രതിഷേധം ആഹ്വാനം ചെയ്തിട്ടുണ്ട്.