LiveTV

Live

Kerala

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രതികളായ രണ്ട് അധ്യാപകർക്ക് മുൻകൂർ ജാമ്യം

സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അധ്യാപകരെ മറ്റേതെങ്കിലും സ്കൂ ളിലേക്ക് മാറ്റാമെന്നും കോടതിയുടെ നിര്‍ദേശം

 പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രതികളായ രണ്ട് അധ്യാപകർക്ക്  മുൻകൂർ ജാമ്യം

സുല്‍ത്താന്‍ ബത്തേരി സർവ്വജന സ്കൂളിൽ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളായ രണ്ട് അധ്യാപകർക്കും ഡോക്ടർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ് മരിക്കാനിടയാക്കിയ കേസിൽ ഹെഡ്മാസ്റ്റർ കെ. കെ മോഹനൻ, അധ്യാപകനായ ഷജിൽ, ഡോക്ടർ ജിസ മരിയം ജോയി എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് മുൻകൂർ ജാമ്യം നൽകിയത്. അധ്യാപകരെ അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ നോട്ടീസ് നൽകി പൊലീസിന് വിളിച്ചു വരുത്തി ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ഇരുവരെയും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അധ്യാപകരെ മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി.

പാമ്പുകടിയേറ്റ ഷഹലയെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും വീഴ്ച വരുത്തിയതിനാണ്  ഇരുവർക്കുമെതിരെ കേസ് എടുത്തത്. മനപൂർവ്വമല്ലാത്ത നരഹത്യ , ബാല നീതി നിയമത്തിലെ എഴുപത്തിയഞ്ചാം വകുപ്പ് പ്രകാരവുമാണ് രണ്ട് അധ്യാപകരെയും ഡോക്ടറെയും പ്രതികളാക്കി പൊലീസ് കേസെടുത്തത്. വിദഗ്ദാഭിപ്രായം തേടാതെ ഡോക്ടറുടെ ഭാഗത്ത് പിഴവുണ്ടെന്ന ബാലാവകാശ കമ്മീഷന്റെ നിഗമനത്തിൽ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

പ്രതികളായ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടിയെ നേരത്തെ ആശുപത്രിയിലെത്തിച്ചാൽ ജീവൻ രക്ഷിയ്ക്കാമായിരുന്നു. പ്രഥമദൃഷ്ട്യാ അധ്യാപകര്‍ കുറ്റക്കാരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.