LiveTV

Live

Kerala

മലബാറില്‍ വ്യാപക പ്രതിഷേധം; കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി സർവീസ് നടത്തി

ഹർത്താലിൽ കോഴിക്കോട് നഗരത്തിൽ വ്യാപക പ്രതിഷേധമാണുണ്ടായത്. രാവിലെ പുതിയ സ്റ്റാൻഡ് പരിസരത്തു പ്രകടനം നടത്തിയ സംയുകത സമരസമിതി പ്രവർത്തകരെ പൊലീസ് തടഞ്ഞു

മലബാറില്‍ വ്യാപക പ്രതിഷേധം; കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി സർവീസ് നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ മലബാറിൽ വ്യാപക പ്രതിഷേധം. പ്രകടനം നടത്തിയ ഹർത്താലനുകൂലികളെ പലയിടത്തും പൊലീസ് അറസ്റ്റ് ചെയ്തു. കടകൾ ഭൂരിഭാഗവും അടഞ്ഞ്‌ കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി സർവീസ് നടത്തുന്നുണ്ട്. മുഴുവൻ ആളുകളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഹർത്താലിൽ കോഴിക്കോട് നഗരത്തിൽ വ്യാപക പ്രതിഷേധമാണുണ്ടായത്. രാവിലെ പുതിയ സ്റ്റാൻഡ് പരിസരത്തു പ്രകടനം നടത്തിയ സംയുകത സമരസമിതി പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. ഗ്രോ വാസു അടക്കമുള്ള ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലുകളിൽ പ്രതിഷേധവുമായെത്തിയ വെൽഫെയർ പാർട്ടി ഫ്രറ്റേർണിറ്റി പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രതിഷേധിച്ച യുവതികളെ പൊലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയിൽ എടുത്തത് സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു മാധ്യമ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചു. ഇതു പ്രതിഷേധത്തിനിടയാക്കി. കോഴിക്കോട് കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെ.എസ്.ആർ.ടി.സി ഭാഗികമായി സര്‍വീസുകൾ നടത്തി.

പാലക്കാട്‌ രാവിലെ ഹർത്താനാലുകൂലികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സംഘർഷമുണ്ടായി. കണ്ണൂരിൽ ഹർത്താൽ പൂർണമാണ്. സൗകര്യ ബസുകൾ ഓടുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകൾ സര്‍വീസ് നടത്തി. മട്ടന്നൂരിൽ ബസിനു നേരെ കല്ലേറുണ്ടായി. കാസർകോടും കടകൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസുകൾ ഓടുന്നില്ല. നിരവധി ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്. മലപ്പുറത്തും കടകൾ തുറന്നിട്ടില്ല. സൗകര്യ ബസുകൾ ഓടുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി സർവീസ് നടത്തി.