LiveTV

Live

Kerala

‘പൗരത്വ ഭേദഗതി ബില്‍ കേരളം തള്ളിക്കളയുന്നു’; ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

വൈകിട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമ്മേളനം പ്രമുഖ മാധ്യമപ്രവര്‍ത്തകനും സൌത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡോക്യുമെന്റേഷന്‍ സെന്‍റര്‍ എക്ലിക്യുട്ടീവ് ഡയറക്ടറുമായ രവി നായര്‍ ഉദ്ഘാടനം ചെയ്യും.

‘പൗരത്വ ഭേദഗതി ബില്‍ കേരളം തള്ളിക്കളയുന്നു’; ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കുന്ന നീതി സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്. 'പൗരത്വ ഭേദഗതി ബില്‍ കേരളം തള്ളിക്കളയുന്നു' എന്ന തലക്കെട്ടിലാണ് സമ്മേളനം. വൈകിട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമ്മേളനം പ്രമുഖ മാധ്യമപ്രവര്‍ത്തകനും സൌത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡോക്യുമെന്റേഷന്‍ സെന്‍റര്‍ എക്ലിക്യുട്ടീവ് ഡയറക്ടറുമായ രവി നായര്‍ ഉദ്ഘാടനം ചെയ്യും.

ജാമിഅയിലും അലിഗഡിലും പൊലീസ് നരനായാട്ട്: വ്യാപക പ്രതിഷേധം
Also Read

ജാമിഅയിലും അലിഗഡിലും പൊലീസ് നരനായാട്ട്: വ്യാപക പ്രതിഷേധം

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. സിറോ മലബാര്‍ സഭാ പുരോഹിതന്‍ ഫാദര്‍ പോള്‍ തേലക്കാട്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി, മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, എഴുത്തുകാരന്‍ പ്രൊഫ. ബി രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജാമിഅയിലെ പൊലീസ് നരനായാട്ട്; കേരളത്തിലും പ്രതിഷേധം ശക്തം 
Also Read

ജാമിഅയിലെ പൊലീസ് നരനായാട്ട്; കേരളത്തിലും പ്രതിഷേധം ശക്തം 

പ്രതിഷേധ പകല്‍ എന്ന പേരില്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിന് സമീപവും ജമാഅത്തെ ഇസ്‌ലാമി രാവിലെ 10 മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.