LiveTV

Live

Kerala

ഹര്‍ത്താല്‍; സ്വാശ്രയ സ്കൂളുകളിലെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ഹര്‍ത്താല്‍; സ്വാശ്രയ സ്കൂളുകളിലെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ സ്കൂളുകളിൽ നാളെ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് രാംദാസ് കതിരൂര്‍ അറിയിച്ചു.

ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല പരീക്ഷകള്‍ നേരത്തെ മാറ്റിവെച്ചിരുന്നു. നാളെ നടത്താനിരുന്ന പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് (പേപ്പര്‍-1 റിസര്‍ച്ച് മെത്തഡോളജി) പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എം.എസ്.എസി (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുമാണ് സര്‍വകലാശാല മാറ്റിവെച്ചത്. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. സര്‍വകലാശാലക്ക് കീഴിലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല