LiveTV

Live

Kerala

നാളത്തെ ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

ഹർത്താൽ നിയമാനുസൃതമല്ലെന്നും സർക്കാർ ഹർത്താൽ തടയണമെന്ന ഹരജി ഹൈക്കോടതി തീർപ്പാക്കി

 നാളത്തെ ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

പൌരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെല്‍പ് ലൈനാണ് ഹരജി നൽകിയത്. ശബരിമല തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹർത്താൽ നിയമാനുസൃതമല്ലെന്നും സർക്കാർ ഹർത്താൽ തടയണമെന്ന ഹരജി ഹൈക്കോടതി തീർപ്പാക്കി.

നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹർത്താലിനെ ഭീകരവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. സംഘ്പരിവാറിന്റെ ദുഷ് പ്രചാരണം കൃത്രിമമായ സംഘർഷം സൃഷ്ടിക്കാനാണെന്നും സമരസമിതി നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞു.