LiveTV

Live

Kerala

ആര്‍.എസ്.എസിന്റെ അജണ്ടയോടല്ല ഭരണഘടനാ മൂല്യങ്ങളോടാണ് സർക്കാരിന്റെ പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി

ഇന്ത്യയിൽ ഇസ്രായേൽ മോഡൽ നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു

ആര്‍.എസ്.എസിന്റെ അജണ്ടയോടല്ല ഭരണഘടനാ മൂല്യങ്ങളോടാണ് സർക്കാരിന്റെ പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി

ആര്‍.എസ്.എസിന്റെ അജണ്ടയോടല്ല ഭരണഘടനാ മൂല്യങ്ങളോടാണ് സർക്കാരിന്റെ പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ഇസ്രായേൽ മോഡൽ നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രക്ഷോഭത്തിലാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചാണ് സംഗമത്തിന് തുടക്കമിട്ടത്. ന്യൂനപക്ഷങ്ങൾ രാജ്യത്തെ പൗരന്മാരല്ലെന്ന് ആര് പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് സത്യപ്രതിഞ്ജാ ലംഘനമല്ല ഭരണഘടനയോടുള്ള കൂറാണെന്നും പിണറായി പറഞ്ഞു.

ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ച സവർക്കറുടെ പിന്‍ഗാമികളാണ് പുതിയ വിവേചനം കൊണ്ടു വരുന്നതെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. മന്ത്രിമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ കാന്തപുരം അബൂബക്കർ മുസലിയാർ ജമാഅത്ത് അമീർ എം.ഐ അബ്ദുൽ അസീസ് തുടങ്ങി സാമുദായിക നേതാക്കളും സാംസ്കാരിക നേതാക്കളും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തിൽ അണി ചേർന്നു. വിദ്യാർഥി യുവജന സംഘടനകളും പൊതുജനങ്ങളും സംയുക്ത പ്രക്ഷോഭത്തിന് ഐക്യദാർഢ്യം നേർന്നു.