LiveTV

Live

Kerala

ഹര്‍ത്താല്‍; വെൽഫെയർ പാർട്ടി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയിലെ പതിനഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തു

നാളെ ഉച്ചകഴിഞ്ഞ് ഇവരെ വിട്ടയക്കും

ഹര്‍ത്താല്‍; വെൽഫെയർ പാർട്ടി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയിലെ പതിനഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തു

ഹർത്താൽ മുൻകരുതലിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയിലെ പതിനഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തു. നാളെ ഉച്ചകഴിഞ്ഞ് ഇവരെ വിട്ടയക്കും. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതിയാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

അതേസമയം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ഒട്ടിച്ചതിന് കേസെടുത്തിട്ടുണ്ട്. എറണാകുളത്തെ നോര്‍ത്ത് പറവൂര്‍ പൊലീസാണ് കേസെടുത്തത്. ഹര്‍ത്താലിന് ഏഴ് ദിവസം മുന്‍പെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നിലവില്‍ ഉണ്ട്.