LiveTV

Live

Kerala

കേരള ബാങ്കിൽ ഉൾപ്പെടുത്തണം: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക്

13 ജില്ലാ സഹകരണ ബാങ്കുകളും കേരള ബാങ്കിൽ ലയിച്ചപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വിട്ട് നിന്നിരുന്നു.

കേരള ബാങ്കിൽ ഉൾപ്പെടുത്തണം: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക്

കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഈ മാസം 16 മുതൽ മൂന്ന് ദിവസം സൂചനാ പണിമുടക്ക് നടത്തുമെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. ജനുവരി മുതൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചനാ പണിമുടക്ക്.

13 ജില്ലാ സഹകരണ ബാങ്കുകളും കേരള ബാങ്കിൽ ലയിച്ചപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വിട്ട് നിന്നിരുന്നു. ഈ തീരുമാനത്തിന് എതിരെയാണ് മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ രംഗത്ത് വരുന്നത്. ജില്ലാ ബാങ്കിലെ നാനൂറിലധികം ജീവനക്കാരുടെ നിലനിൽപിനെയും ബാങ്കിലെ ഒന്നരലക്ഷത്തിലധികം നിക്ഷേപകരുടെ താൽപര്യത്തെയും മുൻനിർത്തിയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.

ലയനത്തിൽ നിന്നും വിട്ട് നിൽക്കുന്ന നിലപാട് മലപ്പുറം ജില്ലയിലെ സഹകരണ മേഖലയെ തകർക്കുമെന്നും ജീവനക്കാർ പറയുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാര്‍ തലത്തിലുള്ള ഇടപെടലുണ്ടാകണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു. ജീവനക്കാരെ അനാഥമാക്കുന്ന സമീപനത്തിൽ നിന്ന് അധികൃതരും സഹകാരികളും പിൻമാറണമെന്ന് ജീവനക്കാർ പറയുന്നു.