LiveTV

Live

Kerala

കെ.എസ്.ആർ.ടി.സിയെ തകർത്തത് തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാർ; എളമരം കരീം

മുഖ്യമന്ത്രിയെ പോലും കോർപറേഷൻ ലാഭത്തിലാണെന്നു പറഞ്ഞു പറ്റിച്ചു

കെ.എസ്.ആർ.ടി.സിയെ തകർത്തത് തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാർ; എളമരം കരീം

കെ.എസ്.ആർ.ടി.സിയെ തകർത്തത് ടോമിൻ ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാരാണെന്നു സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. മുഖ്യമന്ത്രിയെ പോലും കോർപറേഷൻ ലാഭത്തിലാണെന്നു പറഞ്ഞു പറ്റിച്ചു, വരുമാനത്തിൽ നിന്ന് ശമ്പളം കൊടുത്തപ്പോഴും ബാക്കിയെല്ലാം കടത്തിലായിരുന്നു, ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തച്ചങ്കരിയുടെ പരിഷ്ക്കാരങ്ങളാണ്. യൂണിയനുകൾ ഇടപെട്ടിട്ടല്ല തച്ചങ്കരിയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സിയെ തകർത്തത് തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാർ; എളമരം കരീം

ഈ സർക്കാർ വന്ന ശേഷം 2000 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. എന്നിട്ടും രക്ഷപ്പെട്ടില്ല. ഇനി രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.