LiveTV

Live

Kerala

ജാമിഅയിലെ പൊലീസ് നരനായാട്ട്; കേരളത്തിലും പ്രതിഷേധം ശക്തം 

ജാമിഅ മില്ലിയയിലെ പോലീസ് നടപടിക്കെതിരെ കേരളത്തിൽ വൻ പ്രതിഷേധം. ട്രെയിൻ തടഞ്ഞും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് പ്രകടനം നടത്തിയുമാണ് യുവജന-വിദ്യാർത്ഥി സംഘടനകൾ എതിർപ്പറിയിച്ചത്.

ജാമിഅയിലെ പൊലീസ് നരനായാട്ട്; കേരളത്തിലും പ്രതിഷേധം ശക്തം 

ജാമിഅ മില്ലിയയിലെ പോലീസ് നടപടിക്കെതിരെ കേരളത്തിൽ വൻ പ്രതിഷേധം. ട്രെയിൻ തടഞ്ഞും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് പ്രകടനം നടത്തിയുമാണ് യുവജന-വിദ്യാർത്ഥി സംഘടനകൾ എതിർപ്പറിയിച്ചത്. രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

വിദ്യാർത്ഥികൾക്ക് നേരെ പോലിസ് നരനായാട്ട് നടത്തുന്ന വിവരം പുറത്ത് വന്നയുടൻ തന്നെ വിവിധ സംഘടനകളിലൂടെ കേരളത്തിന്റെ പ്രതിഷേധം അലയടിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തി. കല്ലേറിൽ മീഡിയവൺ ക്യാമറമാൻ ഷിബിൻ ബഷീറിന് പരിക്കേറ്റു.

കരിപ്പൂർ വിമാനത്താവത്തിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. കെ.എസ്.യുവും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ കോഴിക്കോട് ട്രെയിൻ തടഞ്ഞു. ആകാശവാണിയിലേക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച് നടത്തി.

സെക്രട്ടറിയറ്റിന് മുന്നിൽ ക്യാമ്പസ് ഫ്രണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ കാംപസ് ഫ്രണ്ട് പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു സംഘടനകളുടെ നേതൃത്വത്തില്‍ അർദ്ധരാത്രി കേരളത്തിൽ പലയിടത്തും മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇന്നും പ്രതിഷേധങ്ങൾ തുടരുമെന്ന് കണക്കാക്കി പോലീസ് സംസ്ഥാനത്ത് വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട്.