LiveTV

Live

Kerala

മകന്‍റെ വിവാഹത്തിന് ആഡംബര സൽക്കാരം: സി.പി.എം നേതാവിനെതിരെ നടപടി

മകന്‍റെ വിവാഹത്തിന് ആഡംബര സൽക്കാരം: സി.പി.എം നേതാവിനെതിരെ നടപടി

മകന്റെ വിവാഹത്തിന് ആഡംബര സൽക്കാരം ഒരുക്കിയ, സി.പി.എം ഏരിയ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി മനോഹരനെതിരെയാണ് നടപടി. മനോഹരൻ കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, വിവാഹ സൽക്കാരം ആഡംബരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സി.വി മനോഹരനെതിരായ നടപടി. ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റിയുടെ പ്രത്യേക യോഗമാണ് മനോഹരനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ചേർത്തല അരീപ്പറമ്പിൽ 14ന് വൈകുന്നേരം ആയിരുന്നു വിവാഹസൽക്കാരം. ഡി.ജെ പാർട്ടിയും ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുത്ത ചിലർ തമ്മിൽ വാക്കേറ്റവും തമ്മിലടിയും ഉണ്ടായതായും സൂചനകളുണ്ട്.

ഇതേതുടർന്ന് മേഖലയിലെ ചില വീടുകൾ, ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. ഇതാണ് പൊടുന്നനെയുള്ള നടപടിയിലേക്ക് പാർട്ടിയുടെ ശ്രദ്ധ ക്ഷണിച്ചത്. അതേസമയം താനല്ല മകനാണ് സൽക്കാരം ഒരുക്കിയതെന്ന വിശദീകരണം മനോഹരൻ ഏരിയാ കമ്മിറ്റി യോഗത്തിൽ നൽകി. എന്നാൽ ഇത് നേതൃത്വം മുഖവിലയ്ക്കെടുത്തില്ല.