LiveTV

Live

Kerala

ഉദയംപേരൂർ കൊലക്കേസിലെ ജീവിക്കുന്ന ഇര; ഒരു പതിനൊന്ന് വയസുകാരന്‍

സഹോദരിയെ ബന്ധുക്കൾ ഏറ്റെടുത്തു. ഈ ആറാംക്ലാസുകാരനെ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.

ഉദയംപേരൂർ കൊലക്കേസിലെ ജീവിക്കുന്ന ഇര; ഒരു പതിനൊന്ന് വയസുകാരന്‍

വിദ്യക്കുമപ്പുറം ഉദയംപേരൂർ കൊലക്കേസിൽ ജീവിക്കുന്ന ഒരു ഇരയുണ്ട്. ഒരു ആറാം ക്ലാസ് കാരൻ. ഏറ്റെടുക്കാൻ ആരുമില്ലാതായതോടെ സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ കുട്ടി അചഛൻ അമ്മയെ കൊന്നു. അചഛനെ പൊലീസ് ജയിലിലാക്കി. സഹോദരിയെ ബന്ധുക്കൾ ഏറ്റെടുത്തു. ഈ ആറാംക്ലാസുകാരനെ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. പറഞ്ഞു വരുന്നത് ഉദയംപേരൂരിൽ കൊല്ലപ്പെട്ട വിദ്യയുടെയും കൊലപ്പെടുത്തിയ പ്രേംകുമാറിന്‍റെയും 11 വയസുകാരൻ മകന്‍റെ അവസ്ഥയാണ്.

മകന്‍റെ മുന്നിൽ വച്ചാണ് പ്രേംകുമാർ പൊലീസിന്‍റെ പിടിയിലാകുന്നത്. എന്തിനാണ് അറസ്റ്റെന്ന് കുട്ടിക്ക് ഇപ്പോഴും അറിയില്ല. അമ്മ മരിച്ചതും അറിഞ്ഞിട്ടില്ല. പ്രേംകുമാറിന്‍റെ ബന്ധുക്കൾ ഒമ്പതാം ക്ലാസ് കാരിയായ മകളെ ഏറ്റെടുത്തെങ്കിലും മകനെ ഏറ്റെടുക്കാൻ തയ്യാറായില്ല. ആരും ഏറ്റെടുത്തില്ലെങ്കിൽ കുട്ടിയെ സി.ഡബ്ല്യു.സി ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റും. ഗൾഫിൽ ജോലിക്ക് പോകുകയാണെന്നും താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് പ്രേംകുമാർ മകനെ തിരുവനന്തപുരത്തേക്ക് കൂട്ടികൊണ്ട് വന്നത്. അമ്മയും അച്ഛനും വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഈ പതിനൊന്നു വയസ്സുകാരന്‍.