LiveTV

Live

Kerala

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കാന്റീന്‍ പാലക്കാട് പ്രവര്‍ത്തനമാരംഭിച്ചു

ട്രാന്‍സ്ജെന്‍ഡര്‍ അയൽകൂട്ടത്തിന്റെ നേതൃത്വത്തിലാണ് സംരംഭം.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കാന്റീന്‍ പാലക്കാട് പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാനത്ത് ആദ്യമായി ട്രാൻസ്ജെന്‍ഡറുകളുടെ നേതൃത്വത്തിൽ ക്യാൻറീൻ പ്രവർത്തനം ആരംഭിച്ചു. പാലക്കാട് സിവിൽ സ്റ്റേഷൻ വളപ്പിലാണ് ഒരുമ എന്ന പേരിൽ ട്രാന്‍സ്ജെന്‍ഡര്‍ ക്യാൻറീൻ പ്രവർത്തിക്കുന്നത്.

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ട്രാൻസ് ജെൻറർ ക്യാൻറീൻ ആരംഭിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ അയൽകൂട്ടത്തിന്റെ നേതൃത്വത്തിലാണ് സംരംഭം.

രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കാൻറീൻ പ്രവർത്തിക്കുക. പ്രതാലും, ഉച്ചഭക്ഷണവും ക്യാൻറീനിൽ നിന്നും ലഭിക്കും. ആദ്യ ദിനം തന്നെ നിരവധി പേർ കാൻറീനിലെത്തി. സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ എന്നിവരുടെ സഹകരണവും ട്രാന്‍സ്ജെന്‍ഡര്‍ ക്യാൻറീനുണ്ട്.