LiveTV

Live

Kerala

പത്ത് വര്‍ഷത്തിന് ശേഷം അരീക്കരക്കുന്നിലെ ഭൂനികുതി പ്രശ്നത്തിന് പരിഹാരം

പ്രശ്നം പരിഹരിച്ചു കൊണ്ട് സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷം അരീക്കരക്കുന്നിലെ ഭൂനികുതി പ്രശ്നത്തിന് പരിഹാരം

കോഴിക്കോട് അരീക്കരക്കുന്നിലെ ഭൂനികുതി പ്രശ്നത്തിന് പരിഹാരമായി. പത്ത് വര്‍ഷമായി അരീക്കരക്കുന്നിലെ 273 കുടുംബം സ്വന്തം ഭൂമിയുടെ നികുതി അടക്കാനാവാതെ ദുരിതത്തിലായിരുന്നു. അരീക്കരക്കുന്നില്‍ നടന്ന നികുതി സ്വീകരിക്കല്‍ ചടങ്ങ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

റീസര്‍വേയില്‍ ഉള്‍പ്പെടുത്തിയ ഭൂമിയുടെ നികുതി അടക്കാനായിരുന്നില്ല. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നിരന്തര പ്രക്ഷോഭത്തിലായിരുന്നു.

പ്രശ്നം പരിഹരിച്ചു കൊണ്ട് സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. റവന്യൂ മന്ത്രി എത്തി ഇവരില്‍ നിന്ന് നികുതി സ്വീകരിച്ചു. 2007 ല്‍ ബി.എസ്.എഫ് കേന്ദ്രത്തിനായി ചെക്യാട് വില്ലേജില്‍ 273.79 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അന്ത്യേരി പ്രദേശത്തെ ഭൂമി റീസര്‍വെയില്‍ പെട്ടതിനെ തുടര്‍ന്ന് നികുതി അടക്കാനായിരുന്നില്ല.

273 കുടുംബങ്ങളില്‍ 60 കുടുംബങ്ങള്‍ക്ക് നികുതി അടക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് കൂടി നികുതി അടക്കാനുള്ള നടപടി എടുക്കുമെന്ന് ഇ കെ വിജയന്‍ എംഎല്‍എ പറഞ്ഞു.