LiveTV

Live

Kerala

പൌരത്വ ഭേദഗതി നിയമം നടപ്പാക്കാമെന്നത് കേന്ദ്രത്തിന്‍റെ വ്യാമോഹം മാത്രം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

ജനലക്ഷങ്ങളുടെ പ്രതിരോധം മറികടക്കാതെ പൌരത്വ ഭേദഗതി നിയമം നടപ്പാക്കാനാകില്ലെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

പൌരത്വ ഭേദഗതി നിയമം നടപ്പാക്കാമെന്നത് കേന്ദ്രത്തിന്‍റെ വ്യാമോഹം മാത്രം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

പൌരത്വ ഭേദഗതി നിയമം നടപ്പാക്കാമെന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ വ്യാമോഹം മാത്രമാണെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പൌരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭരണഘടനയെ കാറ്റില്‍ പറത്തിയ പൌരത്വ ഭേദഗതി നിയമത്തിലൂടെ മുസ്‍ലിംകളെ അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നിയമത്തെ ജനകീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമെങ്ങുമുള്ള ജനകീയ ചെറുത്തുനില്‍പ്പിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ പതറുകയാണെന്ന് എളമരം കരീം എം.പി പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുല്‍ വഹാബ്, പ്രൊഫ.എ.പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.