LiveTV

Live

Kerala

പൗരത്വ ഭേദഗതി നിയമം: 17-ലെ ഹർത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗ്

35-ഓളം സംഘടനകൾ സംയുക്തമായി നടത്തുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന ഫിറോസിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് അണികളിൽ നിന്നടക്കം പ്രതിഷേധം ഉയരുന്നുണ്ട്

പൗരത്വ ഭേദഗതി നിയമം: 17-ലെ ഹർത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ഡിസംബർ 17-ന് നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആണ് ഇതുസംബന്ധിച്ചുള്ള പ്രസ്താവന ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ചില സംഘടനകളും വ്യക്തികളും ഡിസംബർ 17ന് പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധമില്ലെന്നും പ്രചരണ പ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളികളാകരുതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

17 ലെ ഹർത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്... പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബർ 17 ന് പ്രഖ്യാപിച്ച ഹർത്താലുമായി മുസ്‌ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. പ്രസ്തുത ഹർത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ(പ്രസിഡണ്ട്) പി.കെ ഫിറോസ് (ജനറൽ സെക്രട്ടറി) മുസ്‌ലിം യൂത്ത് ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി
പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം, 35-ഓളം സംഘടനകൾ സംയുക്തമായി നടത്തുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന ഫിറോസിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് അണികളിൽ നിന്നടക്കം പ്രതിഷേധം ഉയരുന്നുണ്ട്. ലീഗിന്റെ സജീവപ്രവർത്തകരടക്കം നിരവധി പേർ ഫിറോസിന്റെ പോസ്റ്റിനു കീഴിൽ പ്രതിഷേധം രേഖപ്പെടുത്തി.

നേരത്തെ ദേശീയ പൌരത്വ ബില്‍ രാജ്യസഭ പാസാക്കിയതിനു പിന്നാലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗം ലീഗിന്റെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍
Also Read

ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

രാഷ്ട്രീയ പാർട്ടികളടക്കം വിവിധ സംഘടനകളും സാമൂഹ്യ, മനുഷ്യാവകാശ പ്രവർത്തകരും സംയുക്തമായാണ് ഡിസംബർ 17-ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുന്നത്.

കെ. അംബുജാക്ഷൻ, ഹമീദ് വാണിയമ്പലം (വെൽഫെയർ പാർട്ടി), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ (എസ്.ഡി.പി.ഐ), ജെ. സുധാകരൻ ഐ.എ.എസ്, മുരളി നാഗ (ബി.എസ്.പി), നാസർ ഫൈസി കൂടത്തായി, കെ.എഫ്. മുഹമ്മദ് അസ്‌ലം മൗലവി (കെ.എം.വൈ.എഫ്), എൻ. താജുദ്ദീൻ (ജമാഅത്ത് കൗൺസിൽ), സജി കൊല്ലം (ഡി.എച്ച്.ആർ.എം പാർട്ടി), അഡ്വ. തുഷാർ നിർമൽ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), ടി. പീറ്റർ (നാഷനൽ ഫിഷ് വർക്കേഴ്‌സ് ഫോറം), സതീഷ് പാണ്ടനാട് (കെ.ഡി.പി), എം.എൻ. രാവുണ്ണി (പോരാട്ടം), നഹാസ് മാള (സോളിഡാരിറ്റി), അഡ്വ. ഷാനവാസ് ഖാൻ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അഡ്വ. എ.എം.കെ. നൗഫൽ (ഓൾ ഇന്ത്യ മില്ലി കൗൺസിൽ), സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ), ഷാജി ചെമ്പകശ്ശേരി (ഡി മൂവ്‌മെന്റ്), ഡോ. ജെ. ദേവിക, ഡോ. ടി.ടി. ശ്രീകുമാർ, ഗ്രോ വാസു, കെ.കെ. ബാബുരാജ്, എൻ.പി. ചെക്കുട്ടി, കെ.പി. ശശി, കെ.ജി. ജഗദീഷൻ, അംബിക, അഡ്വ. പി.എ. പൗരൻ, ഒ.പി. രവീന്ദ്രൻ, എ.എസ്. അജിത്കുമാർ, ഹാഷിം ചേന്ദമ്പിള്ളി, ബി.എസ്. ബാബുരാജ്, പ്രഫ. ജി ഉഷാകുമാരി, അഡ്വ. നന്ദിനി, ഗോമതി, മുഹമ്മദ് ഉനൈസ്, പ്രശാന്ത് സുബ്രമണ്യം, വിപിൻദാസ് തുടങ്ങിയവർ ഹർത്താലിന് പിന്തുണയർപ്പിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു.