LiveTV

Live

Kerala

സ്ത്രീ സുരക്ഷക്കായി വേണ്ടിവന്നാല്‍ കേരളത്തില്‍ ‘ദിശ നിയമം’ കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ ഷൈലജ

നിലവില്‍ കേരളത്തിലെ നിയമങ്ങള്‍ കടുത്തതാണ്, എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസമാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു

സ്ത്രീ സുരക്ഷക്കായി വേണ്ടിവന്നാല്‍ കേരളത്തില്‍ ‘ദിശ നിയമം’ കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ ഷൈലജ

സ്ത്രീ സുരക്ഷക്കായി ആന്ധ്ര മോഡല്‍ 'ദിശ നിയമം' കേരളത്തിലും പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എന്നാല്‍ നിലവില്‍ കേരളത്തിലെ നിയമങ്ങള്‍ കടുത്തതാണ്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസമാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി കേരളത്തില്‍ കുറച്ചുകൂടി ശക്തമായ നടപടികളിലേയ്ക്ക് പോകന്‍ തീരുമാനിച്ചു.

എന്നാല്‍ നിയമത്തിന്‍റെ അഭാവം ഇപ്പോള്‍ ഇല്ല. നിലവിലുള്ള നിയമങ്ങള്‍ ഏറ്റവും നന്നായി നടപ്പാക്കാന്‍ തയ്യാറായാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യാന്‍ സാധിക്കുമെന്നും മന്തി പറഞ്ഞു. ഇനി അതല്ല, ദിശ നിയമത്തിന്‍റെ സാധ്യത പഠിച്ച ശേഷം ആവശ്യമാണെങ്കില്‍ നടപ്പാക്കുമെന്നും കെ.കെ ഷൈലജ പറഞ്ഞു. നിയമം കേരളത്തില്‍ ആവശ്യമാണെങ്കില്‍ നടപ്പാക്കുന്നതില്‍ ഒരു വിരോധവുമില്ല. നമുക്ക് ആവശ്യമായ രീതിയില്‍ ഏത് നിയമവും നടപ്പാക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.