LiveTV

Live

Kerala

കേസ് അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ്.പിക്കെതിരെ എഫ്.ഐ.ആര്‍

അട്ടിമറിക്കപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു

കേസ് അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ്.പിക്കെതിരെ  എഫ്.ഐ.ആര്‍

അനധികൃത സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ്.പിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. മുന്‍ എസ്.പി ജയകുമാറിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അട്ടിമറിക്കപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ ഗോപാലകൃഷ്ണന്‍ നായര്‍ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ജയകുമാര്‍ എസ്.പി ആയിരിക്കെ അട്ടിമറിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഗോപാലകൃഷണന്‍ നായര്‍ ഹാജരാക്കിയ വ്യാജ രസീതുകള്‍ തെളിവായി സ്വീകരിച്ചെന്നും ഇതിനനുസരിച്ച് റിപ്പോര്‍ട്ടെഴുതി കേസില്‍ നിന്ന് ഗോപാലകൃഷ്ണന്‍ നായരെ എസ്.പി ജയകുമാര്‍ രക്ഷിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കേസ് അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ്.പിക്കെതിരെ  എഫ്.ഐ.ആര്‍

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.എസ് സുരേഷാണ് കേസട്ടിമറിച്ചെന്ന പരാതി വിജിലന്‍സിന് കൈമാറിയത്. തനിക്കെതിരായ സമാനമായ കേസ് ഒതുക്കി തീര്‍ക്കാന്‍ ജയകുമാര്‍ 15 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന് എന്‍.എസ് സുരേഷ് പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയകുമാര്‍ എസ്.പി ആയിരിക്കെ അന്വേഷണം നടന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി. പല കേസുകളിലും നടപടി ക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗോപാലകൃഷ്ണന്‍ നായര്‍ക്കെതിരായ പരാതി പുനരന്വേഷിക്കാന്‍ വിജിലന്‍സ് മേധാവി ഉത്തരവിട്ടു.