LiveTV

Live

Kerala

പൗരത്വ ഭേദഗതി ബില്ലിനെതിരെ പടുകൂറ്റന്‍ റാലിയുമായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ പടുകൂറ്റന്‍ റാലിയുമായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രതിഷേധം

പൗരത്വ നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമുയരണമെന്ന് മുസ്‍ലിം പേഴ്സണല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്‍മാനി. പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിനു മുന്‍പ് കോഴിക്കോട് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന റാലിയും നടത്തി.

നീതിക്കായി ശബ്ദമുയര്‍ത്തണമെന്ന ആഹ്വാനവുമായാണ് പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് ജസ്റ്റിസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഓള്‍ ഇന്ത്യാ മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്‍മാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പൗരത്വ ഭേദഗതി നിയമം ക്രിമിനല്‍ നിയമമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് പ്രതിഷേധ സൂചകമായി വേദിയില്‍ കത്തിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് ആയിരങ്ങള്‍ പങ്കെടുത്ത വന്‍ റാലിയും സംഘടിപ്പിച്ചിരുന്നു. സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച റാലി സമ്മേളന നഗരിയായ ബീച്ചിലേക്കെത്താന്‍ മണിക്കൂറുകളെടുത്തു.