LiveTV

Live

Kerala

മുസ്‍ലിംകളെ മാത്രം ലക്ഷ്യം വെക്കുന്ന പൗരത്വ നിയമം നടപ്പിലാകില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

മുസ്‍ലിംകളെ മാത്രം ലക്ഷ്യം വെക്കുന്ന നിയമം നടപ്പിലാകില്ലെന്ന് പറഞ്ഞ കാന്തപുരം, പ്രതിഷേധത്തിന്റെ പേരിൽ അക്രമങ്ങളിലേക്ക് കടക്കരുതെന്നും ഹർത്താലിനെ പിന്തുണക്കില്ലെന്നും വ്യക്തമാക്കി.

മുസ്‍ലിംകളെ മാത്രം ലക്ഷ്യം വെക്കുന്ന പൗരത്വ നിയമം നടപ്പിലാകില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ഭേദഗതി ചെയ്ത ദേശീയ പൗരത്വ നിയമം നടപ്പിലാകില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. എസ്.വൈ.എസ് മലപ്പുറത്ത് സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ പരിപാടികളുടെ ഭാഗമായി നടത്തുന്ന ഹർത്താലിനെ പിന്തുണക്കില്ലെന്നും കാന്തപുരം പറഞ്ഞു.

പൗരത്വം ഔദാര്യമല്ലെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്താണ് എസ്.വൈ.എസിന്റെ പൗരാവകാശ സമ്മേളനത്തിന് തുടക്കമായത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‍ലിംകളെ മാത്രം ലക്ഷ്യം വെക്കുന്ന നിയമം നടപ്പിലാകില്ലെന്ന് പറഞ്ഞ കാന്തപുരം, പ്രതിഷേധത്തിന്റെ പേരിൽ അക്രമങ്ങളിലേക്ക് കടക്കരുതെന്നും ആരാണ് പ്രഖ്യാപിച്ചതെന്നറിയാത്ത ഹർത്താലിനെ പിന്തുണക്കില്ലെന്നും വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ പരിപാടിക്കെത്തിയിരുന്നു. സമസ്ത നേതാക്കൾക്ക് പുറമെ, സെബാസ്റ്റ്യൻ പോൾ, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ട-പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.