LiveTV

Live

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സംയുക്ത പ്രക്ഷോഭത്തിന്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സംയുക്ത പ്രക്ഷോഭത്തിന്

പൌരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച പ്രക്ഷോഭത്തിലേക്ക്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെുളളവർ തിങ്കളാഴ്ച തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് പൌരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം നടത്താൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയെന്നോണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്കാണ് സത്യഗ്രഹം ആരംഭിക്കുക. പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹർജിയിൽ കക്ഷി ചേരുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചു.