LiveTV

Live

Kerala

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ഹൈക്കോടതി തടഞ്ഞു

ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് വിരുദ്ധമാണെന്ന് കാണിച്ചാണ് എം.എസ്.എഫ് ഹൈക്കോടതിയെ സമീപിച്ചത്.

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്  ഭരണഘടനാ ഭേദഗതി ഹൈക്കോടതി തടഞ്ഞു

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് ഭേദഗതി ചെയ്ത നടപടി ഹൈക്കോടതി തടഞ്ഞു. എം.എസ്.എഫ് കൌണ്‍സിലര്‍‌മാരുടെ ഹര്‍ജിയിലാണ് നടപടി.

സ്വാശ്രയ കോളേജില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കൌണ്‍സിലര്‍മാര്‍ക്ക് സര്‍ക്കാര്‍‌, എയിഡഡ് കോളേജുകളില്‍ നിന്നുള്ളവര്‍ക്ക് തുല്യമായി വോട്ടവകാശം നല്‍കുന്നതിനാണ് യൂണിവേഴ്സിറ്റി മാറ്റം വരുത്തിയത്. സ്വാശ്രയ കോളേജില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കൌണ്‍സിലര്‍മാര്‍ക്ക് ജില്ലാതലത്തിലും റവന്യു തലത്തിലും വീണ്ടും വോട്ടെടുപ്പ് നടത്തി മൂന്നിലൊന്ന് അംഗങ്ങള്‍ക്ക് മാത്രം യൂണിവേഴ്സിറ്റി ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ വോട്ടവകാശം നല്‍കുകയെന്നതായിരുന്നു ഭേദഗതി.

ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് വിരുദ്ധമാണെന്ന് കാണിച്ചാണ് എം.എസ്.എഫ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. സര്‍ക്കാര്‍, സാശ്രയ വിദ്യാര്‍ഥികള്‍ എന്ന വിവേചനം സൃഷ്ടിക്കപ്പെടുമെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു. ഭേദഗതി ചെയ്ത വിദ്യാര്‍ഥി യൂണിയന്‍ ഭരണഘടന പ്രകാരം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതും ഹൈക്കോടതി തടഞ്ഞു.