LiveTV

Live

Kerala

പൗരത്വ ബില്ലിനെതിരെ കോട്ടയത്ത് മുസ്‍ലിം സംഘടനകളുടെ പ്രതിഷേധം; പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്തു

പൗരത്വ ബില്ലിനെതിരെ കോട്ടയത്ത് മുസ്‍ലിം സംഘടനകളുടെ പ്രതിഷേധം; പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്തു

ഭരണഘടനാവിരുദ്ധമായി പാസാക്കിയ പൗരത്വ ബില്ലിനെതിരെ എതിരെ ശക്തമായ പ്രതിഷേധമാണ് കോട്ടയം ജില്ലയില്‍ നടന്നത്. ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധമാർച്ചും മനുഷ്യാവകാശ സമ്മേളനവും പതിനായിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മുസ്‍ലിം ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യാവകാശ സമ്മേളനം മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്റ് സെക്രട്ടറി സാദിഖ് ഉളിയിൽ ഇമാംസ് കൗൺസിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഫ്സൽ ഖാസിമി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം നടത്താനാണ് മുസ്‍ലിം സംഘടനകളുടെ തീരുമാനം. ഈരാറ്റുപേട്ട ടൗണിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രതിനിധികളും പിന്തുണയുമായെത്തി.