LiveTV

Live

Kerala

വിലവർധനക്കെതിരെ മലപ്പുറത്ത് സവാള ചേർക്കാത്ത ബിരിയാണിയുണ്ടാക്കി പ്രതിഷേധം

ബിരിയാണി വെച്ച് പ്രതിഷേധിക്കുക മാത്രമല്ല, 500 പേർക്ക് സവാള ചേർക്കാത്ത ബിരിയാണി സൗജന്യ വിതരണവുമുണ്ട്.

വിലവർധനക്കെതിരെ മലപ്പുറത്ത് സവാള ചേർക്കാത്ത ബിരിയാണിയുണ്ടാക്കി പ്രതിഷേധം

വിലവർധനക്കെതിരെ സവാള ചേർക്കാത്ത ബിരിയാണിയുണ്ടാക്കി വിതരണം ചെയ്ത് മലപ്പുറത്ത് വേറിട്ട പ്രതിഷേധം. പാചക തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പാചക തൊഴിലാളികളുടെ പ്രതിഷേധ സമരമാണിത്. സ്വാദിഷ്ടമായ ബിരിയാണി വെപ്പാണ് സമരമുറ. തക്കാളിയും പച്ചമുളകും അരിയും കോഴിയിറച്ചിയും മസാലക്കൂട്ടുകളും എല്ലാം തയ്യാർ. പക്ഷെ ചേരുവയിലെ പ്രധാന കക്ഷി സവാള മാത്രമില്ല.

ബിരിയാണി വെച്ച് പ്രതിഷേധിക്കുക മാത്രമല്ല, 500 പേർക്ക് സവാള ചേർക്കാത്ത ബിരിയാണി സൗജന്യ വിതരണവുമുണ്ട്.

പൂഴ്ത്തിവെപ്പുകാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കാത്തതാണ് വില വർധിക്കാൻ കാരണമെന്ന് പാചക തൊഴിലാളികൾ ആരോപിക്കുന്നു. ഒപ്പം വിലക്കയറ്റം പിടിച്ച് നിർത്തിയില്ലെങ്കിൽ കുറേക്കാലമിനി സവാളയില്ലാത്ത ബിരിയാണി കഴിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും.